ബാലരാമപുരം:ബാലരാമപുരത്ത് കൊവിഡ് കേസുകൾ ഇരട്ടിയിലേക്ക് കടക്കുന്നു.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 87 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് സംഖ്യ 162 കടന്നു.കൊവിഡിന്റെ രണ്ടാംഘട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.രണ്ടാംഘട്ട വ്യാപനത്തിൽ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഐത്തിയൂർ സ്വദേശികളായ സരോജിനി (62), സുലോചന (72), എ.വി സ്ട്രീറ്റ് സ്വദേശി ഖാലിദ് (74) എന്നിവരാണ് മരിച്ചത്. കൊവിഡ് സംഖ്യ ഭീതിയുയർത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നടപടി കൈക്കൊള്ളാനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ് നീങ്ങുന്നത്. നിലവിൽ ഐത്തിയൂർ, പുള്ളിയിൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.