award

തിരുവനന്തപുരം:ബാലസാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.കഥാവിഭാഗത്തിൽ സമഗ്രസംഭാവനയക്ക് ഡോ.കെ.ശ്രീകുമാറിനും വൈജ്ഞാനിക ഗണിതശാസ്ത്ര ശാഖയിൽ പള്ളിയറ ശ്രീധരനുമാണ് പുരസ്‌കാരങ്ങൾ. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്ന പുരസ്‌കാരം മേയ് 15ന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ എഴുത്തുകാരൻ വൈശാഖൻ സമ്മാനിക്കും.