തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ദേശീയ മാദ്ധ്യമ പുരസ്കാരത്തിന് പ്രശസ്ത ടി.വി ജേർണലിസ്റ്ര് ബർഖാദത്ത് അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും ഉൾക്കൊള്ളുന്ന അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും. 49 കാരിയായി ബർഖാ ദത്തിന് പത്മശ്രീ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേരത്തെ ലഭിച്ചിരുന്നു. കൊവിഡ് കാലത്ത് ജമ്മുകാശ്മീർ മുതൽ കേരളം വരെ റോ‌ഡ് മാർഗം സഞ്ചരിച്ച് അവർ നടത്തിയ മാദ്ധ്യമ പ്രവർത്തനം പുതു അനുഭവമാണെന്ന് അക്കാഡ‌മി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു.