തിരുവനന്തപുരം: സാഹിത്യകാരൻ നീലപദ്മനാഭന്റെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം തമിഴ് സംഘം ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരം വിതരണം ചെയ്തു.മികച്ച കഥ, കവിതാ പുരസ്കാരങ്ങൾ പി. ഉഷാദേവി, എം.എസ്.എസ് മണിയൻ എന്നിവർ ഏറ്റുവാങ്ങി.എം.മുത്തുരാമൻ, സൂര്യകുമാരി രാധാകൃഷ്ണൻ എന്നിവർക്ക് കവിതയ്ക്കും അനന്തകാശിനാഥൻ, ശെൽവിമാരിയപ്പൻ എന്നിവർക്ക് കഥയ്ക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. സംഘം വൈസ് പ്രസിഡന്റ് സൂര്യകുമാരിരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.നീലപദ്മനാഭൻ രചിച്ച ജനറേഷൻ, നകുലം എന്നീ കൃതികൾ പ്രകാശനം ചെയ്തു.പി.രവികുമാർ,ഡോ.കുമാരശെൽവ,എൻ.മോഹൻദാസ്, എം.മുത്തുരാമൻ എന്നിവർ സംസാരിച്ചു.