general

ബാലരാമപുരം: കൊവിഡ് കേസുകൾ രണ്ട് ദിവസത്തിനിടെ ഇരട്ടിയായതോടെ ബാലരാമപുരം പഞ്ചായത്ത് അടിയന്തര സർവകക്ഷിയോഗം ചേർന്നു. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് തുടങ്ങാൻ ധാരണയായി.ഒരു മാസത്തിനിടെ 161 പേർക്ക് രോഗം ബാധിച്ചു. ജനവാസകേന്ദ്രങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സിഐ മനോജ്കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഫ്രെഡറിക് ഷാജി, എസ്.രജിത് കുമാർ, ആർ.അനിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.എസ്.വസന്തകുമാരി, എം.ബി. അഖില, വിവിധ കക്ഷി നേതാക്കളായ ബാലരാമപുരം കബീർ എസ്.രാധാകൃഷ്ണൻ,​ബി.മോഹനൻ നായർ,​ ഡി.വിനു,പുന്നയ്ക്കാട് ബിജു, ഐത്തിയൂർ രെജു,​എസ്. ഷഫീക്ക്,അഡ്വ.ജി.മുരളീധരൻ,​വ്യാപാരി നേതാക്കളായ അബ്ദുൽ സലാം, ഷെയ്ക്ക് മൊയ്ദീൻ, മെഡിക്കൽ ഓഫീസർ ആർ.എം.ബിജു,​ ഫ്രാബ്സ് പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ്, സിറ്റിസൺ ഫോറം സെക്രട്ടറി എ.എസ് മൻസൂർ, ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ എന്നിവർ സംബന്ധിച്ചു.