നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ അരുമനയിൽ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി പിടിയിൽ . പളുകൽ കോടവിളാകം സ്വദേശി ഷിബുവിന്റെ ഭാര്യ സിന്ധു (37) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
വെള്ളാങ്കോട് കശുവണ്ടി ഫാക്ടറിയിൽ കള്ളനോട്ടുള്ളതായി അരുമന എസ്. ഐ മഹേഷിൻ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കശുവണ്ടി ഫാക്ടറി ഉടമ ജെറാൾഡ് ജബയെ ചോദ്യം ചെയ്തപ്പോഴാണ് പണം സിന്ധു കൊണ്ടു വച്ചതാണെന്ന് അറിയാൻ സാധിച്ചത്.ഉടൻ തന്നെ സിന്ധുവിനെ തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ഛ് വിശദമായ അന്വേഷണം നടത്തി വരുന്നു. പ്രതിയെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.