തിരുവനന്തപുരം:ജില്ലയിലെ ചുമട്ടുതൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കാനുള്ള കാലാവധി ആറ് മാസം കഴിഞ്ഞിട്ടും വേതനവർദ്ധന നടപ്പാക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലാ ചുമട്ടുതൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി യോഗം അഭിപ്രായപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ തൊഴിലാളിദിനമായ മേയ് ഒന്നിന് നടക്കേണ്ട ആഘോഷവും റാലിയും ഒഴിവാക്കി അതത് യൂണിയനുകളിൽ പതാക ഉയർത്തി ദിനാചരണം ചുരുക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് വർക്കല കഹാർ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ വി.എസ് അജിത്‌കുമാർ, ചാല നാസർ, ചെറുവയ്ക്കൽ പത്മകുമാർ, കടകംപള്ളി ഹരിദാസ്, എം.എ സമദ്, വെഞ്ഞാറമ്മൂട് ഷാജി, പാറശാല അരുൺ തുടങ്ങിയവർ പങ്കെടുത്തു.