തിരുവനന്തപുരം: ബാറുകൾ വഴി മദ്യം പാഴ്സലായി നൽകുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്ന് എക്സൈസ് വകുപ്പ്. ഇത്തരത്തിലൊരു ശുപാർശ എക്സൈസ് നൽകിയിട്ടില്ല. വോട്ടെണ്ണൽ ദിവസം വരെ മദ്യവില്പനശാലകളെല്ലാം അടഞ്ഞു തന്നെ കിടക്കും. അതു കഴിഞ്ഞേ മറ്ര് മാർഗ്ഗങ്ങൾ സംബന്ധിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകൂ എന്നും അധികൃതർ വ്യക്തമാക്കി.