പാറശാല: കാരോട് പഞ്ചായത്തിൽ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നും സി.പി.ഐയിലേക്കെത്തിയ നൂറോളം പ്രവർത്തകർക്ക് സ്വീകരണം നൽകി. നെയ്യാറ്റിൻകര പി.കെ.വി സെന്ററിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ. ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെങ്ങാനൂർ ബ്രൈറ്റ്, എ.എസ്. ആനന്ദ്കുമാർ, എസ്. രാഘവൻനായർ, പി.പി. ഷിജു, ഡോ .എസ്. ശശിധരൻ, വി.എസ്. സജീവ് കുമാർ എന്നിവർ സംസാരിച്ചു.