നെടുമങ്ങാട്: പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി അധികമായി ലഭിച്ച അരിയർ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പെൻഷണർ മാതൃകയായി. പഴകുറ്റി കൊല്ലങ്കാവ് ശശിഭവനിൽ ആനാട് എസ്. ശശിധരൻ നായരാണ് തനിക്ക് പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി അനുവദിച്ച അരിയർ തുകയായ 20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടറി അഡ്വ. ആർ. ജയദേവനെ തുക ഏല്പിച്ചു. സീനിയർ സിറ്റിസൺ ജില്ലാ കമ്മിറ്റി അംഗമായ ശശിധരൻ നായർ ആനാട് എസ്.എൻ.വി.എച്ച്.എസിലെ ജീവനക്കാരനായിരുന്നു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: ജി. പത്മാക്ഷി.