th

ചെങ്ങന്നൂർ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് യുവാവ് തൂങ്ങിമരിച്ചു. പേ​രി​ശേ​രി ഗ്രേ​സ് കോ​ട്ടേ​ജി​ൽ ജോ​മോ​നാണ് (38) മ​രി​ച്ച​ത്. ഗു​രു​ത​രമായി പ​രി​ക്കേ​റ്റ ഭാ​ര്യ ജോ​മോ​ളെ (32) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോമോൻ ജോമോളുമായി വഴക്കുണ്ടായി. ഇതിനിടെ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ചപ്പാത്തിപ്പലകകൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. ജോമോൾ മക്കളെയും കൂട്ടി ഇറങ്ങി ഓടി അയൽ വീട്ടിൽ അഭയം തേടി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പൊലീസാണ് ജോമോളെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ജോമോനെ കസ്റ്റഡിയിലെടുക്കാനായി എത്തിയപ്പോഴാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വർഷങ്ങളായി പിണങ്ങി തിരുവല്ലയിലെ വീട്ടിലായിരുന്ന ജോമോളെയും മക്കളെയും രണ്ട് ദിവസം മുമ്പാണ് ജോമോൻ കൂട്ടിക്കൊണ്ടുവന്നത്. ജോമോൻ നിരവധി കേസുകളിൽ പ്രതിയാണെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പൊലീസ് പറഞ്ഞു.