തിരുവനന്തപുരം: കോർപ്പറേഷൻ ഓഫീസിന് എതിർവശത്ത് എൽ.എം.എസ് ഓഫീസ് കോമ്പൗണ്ടിൽ അനുമതിയില്ലാതെ പ്രവർത്തിച്ച കാന്റീൻ കോർപ്പറേഷൻ നന്തൻകോട് സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ അടച്ചൂപൂട്ടി സീൽ ചെയ്തു. ലൈസൻസ് എടുക്കാതെ കാന്റീൻ നടത്തിയിരുന്ന തങ്കരാജിന് കോർപ്പറേഷൻ അധികൃതർ മൂന്ന് തവണ പ്രവർത്തനം നിറുത്തിവയ്ക്കാൻ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ നോട്ടീസ് വ്യവസ്ഥകൾ പാലിക്കാതെ വന്നതിനെ തുടർന്ന് സെക്രട്ടറി കാന്റീൻ അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു. കോർപ്പറേഷൻ നന്തൻകോട് സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. മിനുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് അടച്ചുപൂട്ടലിന് നേതൃത്വം നൽകിയത്.