കൊടുങ്ങല്ലൂർ: ആനാപ്പുഴ വലിയപറമ്പിൽ വേലപ്പൻ മകൻ ഹരിദാസിനെ (63) ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു . ഇദ്ദേഹം ഷുഗർ, പ്രഷർ, ലിവർ സിറോസിസ് അസുഖങ്ങൾക്ക് ചികിത്സയുള്ളയാളാണ്. ഭാര്യ സനില കൊവിഡ് രോഗത്തെ തുടർന്ന് പെരുമ്പാവൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 22 ന് ഹരിദാസ് നടത്തിയ കൊവിഡ് ടെസ്റ്റിൽ നെഗറ്റീവായിരുന്നു.. മക്കൾ: സന്ദീപ്, ഭവ്യ .