തിരുവനന്തപുരം:കൊവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന് നഗരസഭയുടെ വക രണ്ട് കോടിയുടെ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ തുക കൈമാറി.കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കൺട്രോൾ റൂം,വോളന്റിയർമാർ, മൈക്ക് അനൗൺസ്‌മെന്റ് എന്നീ സജ്ജീകരണങ്ങൾ നഗരസഭ ഒരുക്കിയിട്ടുണ്ട്.ജനങ്ങളുടെ സുരക്ഷയെ മുൻനിറുത്തി എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാനുള്ള സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.