സുൽത്താൻ ബത്തേരി: ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി മേരിമാത പ്രോവിൻസ് അംഗവുമായ സിസ്റ്റർ എൽസീന വെമ്പേനിക്കൽ (65) നിര്യാതയായി.
കോട്ടയം കാഞ്ഞിരപ്പള്ളി മുതുകുളം വെമ്പേനിക്കൽ മാത്യു - മറിയം ദമ്പതികളുടെ മകളാണ്. ബത്തേരി വൈസ് പ്രൊവിൻഷ്യലായിരുന്നു. തിരുവനന്തപുരം നെല്ലിമൂട്, വെണ്ണിയൂർ, മലപ്പുറം എരുമമുണ്ട ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗണിതശാസ്ത്ര അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.