തിരുവനന്തപുരം: ആർ.സി.സിയിൽ യുവമോർച്ച പ്രവർത്തകർ പ്ലാസ്മ ഡൊണേഷൻ നടത്തി. രാജ്യത്തൊട്ടാകെ കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ആവശ്യമായ രക്തവും പ്ലാസ്മയും യുവമോർച്ച പ്രവർത്തകർ വരും ദിവസങ്ങളിലും ദാനം ചെയ്യുമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത്,ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു തുടങ്ങിയവർ പങ്കെടുത്തു.