തിരുവനന്തപുരം: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് 18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം. https://www.cowin.gov.in എന്ന വെബ്സൈറ്റിലൂടെയോ കൊവിൻ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം. ആധാർ, വോട്ടർ ഐഡി അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. മേയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത്.