oxygen

തിരുവനന്തപുരം: സംസ്ഥാനത്തെ ഓക്സിജൻ സംഭരണ കേന്ദ്രങ്ങളിൽ 510 മെട്രിക് ടണ്ണോളം ഓക്സിജൻ കരുതൽ ശേഖരമുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിലവിൽ സർക്കാർ ആശുപത്രികളിൽ 220 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാണ്. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കുന്നതിനായി കരുതൽ ശേഖരം 1000 മെട്രിക് ടണ്ണായി വർദ്ധിപ്പിക്കുന്നതിന്റെ സാദ്ധ്യതയും സംസ്ഥാനം പരിശോധിക്കും. ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി മന്ത്രി പ്രത്യേക ഉന്നതതല യോഗം ഇന്നലെ വിളിച്ചുചേർത്തു. ഓക്സിജന്റെ ഫലവത്തായ വിനിയോഗത്തിനു വേണ്ടി സംസ്ഥാന, ജില്ലാ ആശുപത്രി തലങ്ങളിൽ ഓക്സിജൻ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.