കിളിമാനൂർ:കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിന്റെ ഭാഗമായി രാജാ രവിവർമ്മ ബോയിസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി കിളിമാനൂർ ജംഗ്ഷനിൽ കൊവിഡ് പ്രതിരോധ ബോധവത്കരണ പ്രചാരണം സംഘടിപ്പിച്ചു.സന്ദേശ പ്രചാരണത്തിന് ഒന്നാം വർഷ വോളന്റിയർ അരുണിമ നേതൃത്വം നൽകി.കിളിമാനൂർ പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.ഡി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നിസാം,രാമരാജ വർമ്മ, നജുൻ സുരേഷ്,അദീപ്,അദ്ധ്യാപകർ,രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.