ചിറയിൻകീഴ്: തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെയും ആരോഗ്യത്തെയുംക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ദേശീയ സുരക്ഷിത മാതൃത്വ ദിനം ആചരിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 39-ാം നമ്പർ കാട്ടുകുളം അങ്കണവാടിയിൽ കൊവിഡ് മാനദണ്ഡ പ്രകാരം നടന്ന ദിനാചരണ പരിപാടി വാർഡ് മെമ്പർ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൊഴിലിടങ്ങളിലെ സുരക്ഷയെ സംബന്ധിച്ചും ബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ചും അങ്കണവാടി വർക്കർ സിന്ധു ബോധവത്കരണ ക്ലാസ് നടത്തി.അങ്കണവാടിയിലെ അമ്മമാർ, ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കാണ് ബോധവത്കരണ ക്ലാസ് നടത്തിയത്. അമ്മമാരുടെ പ്രതിനിധിയായ സി.ഡി.എസ് വൈസ് പ്രസിഡന്റ് ജോതിലക്ഷ്മിയെ ആദരിച്ചു.