നെയ്യാറ്റിൻകര:അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി സർവകക്ഷിയോഗം ചേർന്നു.ദ്രുതകർമ്മസേനയുടെ സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. അനിത, വികസന കമ്മിറ്റി ചെയർമാൻ കെ.ആർ.ഷിബു,ക്ഷേമ കമ്മിറ്റി ചെയർമാൻ സുധാമണി,ജനപ്രതിനിധികളായ മായറാണി,ശ്രീകല,മുരളി,രമ,അജിത, അഞ്ചു.ബി.എസ്,പ്രേംനാഥ്.എം.കെ,നിർമ്മലകുമാരി.കെ.എസ്, ബ്ലോക്ക് മെമ്പർ രാജേഷ്,മെഡിക്കൽ ഓഫീസർ,ഡോ.ജസ്റ്റിൻ,ഉന്നത ഉദ്ദ്യോഗസ്ഥന്മാർ,രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.