നെയ്യാറ്റിൻകര:അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ രാഷ്ട്രീയകക്ഷികളുടെയും വ്യാപാരിവ്യവസായികളുടെയും, റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ കൊവിഡ് പ്രവർത്തനം വിലയിരുത്താനായി യോഗം ചേർന്നു. വെൺപകൽ പി.എച്ച്.എസ്.സിയിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്തു.കൊവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്തുന്നതിനായി ബോധവത്കരണ ക്ലാസ് നടത്തി.