നെയ്യാറ്റിൻകര: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം നെയ്യാറ്റിൻകരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നെയ്യാറ്റിൻകരയിൽ 306 കൊവിഡ് രോഗികളാണുള്ളത്. കുളത്തൂർ, വെള്ളറട, മാറനല്ലൂർ, പള്ളിച്ചൽ, മലയിൻകീഴ്, വിളവൂർക്കൽ, വെള്ളനാട്, പൂവച്ചൽ, ബാലരാമപുരം, അരുവിക്കര, അമ്പൂരി,കാരോട്, പെരുങ്കടവിള, അണ്ടൂർക്കോണം, ഉഴമലയ്ക്കൽ, ആര്യങ്കോട് പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ 5 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. പൊതു സ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ കൂട്ടം കൂടരുത്. വിവാഹ ചടങ്ങിൽ 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. വിവാഹ ചടങ്ങ് നടത്തുന്നത് കൊവിഡ് ജാഗ്രത പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം.