തിരുവനന്തപുരം: ടൂൺസ് അനിമേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അക്കാഡമി അനിമേഷൻ മാസ്റ്റേഴ്‌സ് സമ്മിറ്റ് മേയ് നാല് മുതൽ എട്ട് വരെ ഓൺലൈൻ വഴി നടത്തും.സമ്മിറ്റിൽ ഇന്ത്യൻ അനിമേഷൻ രംഗത്തിന്റെ വഴികാട്ടിയായ കേതൻ മേത്തയെ ആദരിക്കും.അനിമേഷൻ രംഗത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് പ്രൊഫ. സബ്‌നാനിക്ക് ദി ലെജന്റ് ഒഫ് ഇന്ത്യൻ അനിമേഷൻ അവാ‌‌‌‌ർഡ് സമ്മാനിക്കും.സമ്മിറ്റിൽ പങ്കെടുക്കുന്നതിന് www.animationsummit.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.