മോഹൻലാൽ ചിത്രം നീരാളിയിലൂടെ ശ്രദ്ധേയയായ പാർവതി നായരുടെ ബിക്കിനി ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. സമൂഹമാദ്ധ്യമത്തിൽ ഏറെ സജീവമാണ് പാർവതി നായർ. ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം ആളുകളാണ് പിന്തുടരുന്നത്. കംപ്യൂട്ടർ എൻജിനിയറായ പാർവതി മോഡലിംഗിലൂടെയാണ് അഭിനയരംഗത്തു എത്തുന്നത്. എന്നാൽ ജീവിതത്തിൽ ഒന്നും പ്ളാൻ ചെയ്യുന്ന സ്വഭാവം പാർവതിക്കില്ല. പത്താം ക്ളാസ് മുതൽ ബ്യൂട്ടി പേജന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ജയിക്കാനുള്ള ക്രെയിസ് കൊണ്ട് അന്നൊക്കെ 'ബോയിഷ്" ആയിരുന്നു താരം. ബ്യൂട്ടി പേജന്റ്സിലെ ഗ്രൂമിങ് സെഷനിൽ നിന്നാണ് പെൺകുട്ടിയായി ഒരുങ്ങാനും നടക്കാനുമൊക്കെ താൻ പഠിച്ചതെന്ന് പാർവതി പറയാറുണ്ട്.
സ്കൂളിൽ പഠിക്കുമ്പോഴാണ് പാർവതി നായർ ആദ്യമായി സിനിമ ചെയ്യുന്നത്. വി.കെ. പ്രകാശിന്റെ പോപ്പിൻസ്, സിനിമയിൽ ചെറിയ വേഷം ചെയ്ത് തുടക്കം. തമിഴിൽ ഉത്തമവില്ലനാണ് ആദ്യ ചിത്രം. സ്കൂൾ കുട്ടിയുടെ കഥാപാത്രം. കമൽഹാസന്റെ മകന്റെ ജോടിയായിട്ടായിരുന്നു അത്.നിമിർ, എന്നൈ അറിഞ്ഞാൽ, എങ്കിട്ടേ മോതാതേ, കോഡിട്ട, ബാവ ലോഡ്ജ് എന്നിവയാണ് തമിഴിലും തെലുങ്കിലും ചെയ്ത ചിത്രങ്ങൾ. മലയാളത്തിൽ നീ കൊ ഞാ ചാ, ജെയിംസ് ആൻഡ് ആലീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏതു ഭാഷയിലുള്ള സിനിമകളായാലും ലവ് സ്റ്റോറികളോടാണ് പാർവതിക്ക് ഏറെ ഇഷ്ടം. ഹം ദിൽ ദേ ചുകേ സനം പോലെയുള്ള പക്കാ ലൗവ് സ്റ്റോറികൾ. എന്നാൽ ഇതുവരെ മുഴുനീള ലവ് സ്റ്റോറിയിൽ അഭിനയിക്കാൻ പാർവതിക്ക് കഴിഞ്ഞില്ല. ബിക്കിനി ചിത്രം പോലെ പാർവതി നായരുടെ ഡാൻസ് വീഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.