kk

മോഹൻലാൽ ചിത്രം നീരാളിയിലൂടെ ശ്രദ്ധേയയായ പാർവതി നായരുടെ ബിക്കിനി ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. സമൂഹമാദ്ധ്യമത്തിൽ ഏറെ സജീവമാണ് പാർവതി നായർ. ഇൻസ്റ്റഗ്രാമിൽ പത്തുലക്ഷം ആളുകളാണ് പിന്തുടരുന്നത്. കംപ്യൂട്ടർ എൻജിനിയറായ പാർവതി മോഡലിംഗിലൂടെയാണ് അഭിനയരംഗത്തു എത്തുന്നത്. എന്നാൽ ജീവിതത്തിൽ ഒന്നും പ്ളാൻ ചെയ്യുന്ന സ്വഭാവം പാർവതിക്കില്ല. പത്താം ക്ളാസ് മുതൽ ബ്യൂട്ടി പേജന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ജയിക്കാനുള്ള ക്രെയിസ് കൊണ്ട് അന്നൊക്കെ 'ബോയിഷ്" ആയി​രുന്നു താരം. ബ്യൂട്ടി​ പേജന്റ്‌സി​ലെ ഗ്രൂമി​ങ് സെഷനി​ൽ നി​ന്നാണ് പെൺ​കുട്ടി​യായി​ ഒരുങ്ങാനും നടക്കാനുമൊക്കെ താൻ പഠിച്ചതെന്ന് പാർവതി പറയാറുണ്ട്.

സ്കൂളി​ൽ പഠി​ക്കുമ്പോഴാണ് പാർവതി​ നായർ ആദ്യമായി​ സി​നി​മ ചെയ്യുന്നത്. വി​.കെ. പ്രകാശി​ന്റെ പോപ്പി​ൻസ്, സി​നി​മയി​ൽ ചെറി​യ വേഷം ചെയ്ത് തുടക്കം. തമി​ഴി​ൽ ഉത്തമവി​ല്ലനാണ് ആദ്യ ചി​ത്രം. സ്കൂൾ കുട്ടി​യുടെ കഥാപാത്രം. കമൽഹാസന്റെ മകന്റെ ജോടി​യായി​ട്ടായി​രുന്നു അത്.നി​മി​ർ, എന്നൈ അറി​ഞ്ഞാൽ, എങ്കി​ട്ടേ മോതാതേ, കോഡി​ട്ട, ബാവ ലോഡ്ജ് എന്നി​വയാണ് തമി​ഴി​ലും തെലുങ്കി​ലും ചെയ്ത ചി​ത്രങ്ങൾ. മലയാളത്തി​ൽ നീ കൊ ഞാ ചാ, ജെയി​ംസ് ആൻഡ് ആലീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏതു ഭാഷയി​ലുള്ള സി​നി​മകളായാലും ലവ് സ്റ്റോറി​കളോടാണ് പാർവതി​ക്ക് ഏറെ ഇഷ്ടം. ഹം ദി​ൽ ദേ ചുകേ സനം പോലെയുള്ള പക്കാ ലൗവ് സ്റ്റോറി​കൾ. എന്നാൽ ഇതുവരെ മുഴുനീള ലവ് സ്റ്റോറി​യി​ൽ അഭി​നയി​ക്കാൻ പാർവതിക്ക് കഴി​ഞ്ഞി​ല്ല. ബി​ക്കിനി​ ചി​ത്രം പോലെ പാർവതി​ നായരുടെ ഡാൻസ് വീഡി​യോയും ആരാധകർ ഏറ്റെടുത്തുകഴി​ഞ്ഞു.

View this post on Instagram

A post shared by Parvati Nair (@paro_nair)

View this post on Instagram

A post shared by Parvati Nair (@paro_nair)