plus-two

തിരുവനന്തപുരം: മേയ് അഞ്ച് മുതൽ നടത്താനിരിക്കുന്ന ഹയർ സെക്കൻഡറി മൂല്യനിർണയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവയ്ക്കണമെന്ന് കെ.പി.എസ്.ടി.എ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിനു മുകളിലെത്തിയത് പരിഗണിച്ച് ഹോം മൂല്യനിർണയം നടത്തുന്നതിനുള്ള സാഹചര്യത്തെപ്പറ്റി ആലോചിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും സെക്രട്ടറിയ്ക്കും കത്തുനൽകിയിട്ടുണ്ടെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി. പ്രദീപും പറഞ്ഞു.