തിരുവനന്തപുരം: സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി. ഇതുകൂടാതെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും ദുരിതാശ്വാസനിധിയിലേക്ക് നൽകും. കഴിഞ്ഞ വർഷവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു.