തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള വാക്സിൻ ചലഞ്ചിലേക്ക് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ 10 ലക്ഷം രൂപ നൽകി.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ആവശ്യമായ സഹായങ്ങൾ അസോസിയേഷൻ എത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനായി അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം എളുപ്പമാക്കാൻ 50 ടി.വി നൽകി.ഈ പ്രവർത്തനങ്ങളുടെയെല്ലാം തുടർച്ചയായാണ് വാക്സിൻ ചലഞ്ചിൽ പങ്കാളിയാകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി,ജനറൽ സെക്രട്ടറി കെ.എൻ.അശോക്‌കുമാ‌ർ എന്നിവർ പറഞ്ഞു.