വക്കം: വക്കം മീഡിയ ഫേസ്ബുക്ക് പേജ് സംഘടിപ്പിച്ച ഏക അഭിനയ മത്സരത്തിൽ ആര്യാ. എസ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനം നേടി. പ്രതീഷ് രാജ്, ഹരിത എസ്. നായർ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. അദ്ധ്യാപകനും നാടക നടനുമായ വക്കം സുധി ചെയർമാനും ശർമ്മാ അശ്വതി, കടയ്ക്കാവൂർ അജയ ബോസ്, സുരേഷ് വെമ്പായം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. എസ്.എസ് നടനസഭയും, റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയക്ടർ ബി. ഗോപിനാഥ് എന്നിവർ ഏർപ്പെടുത്തിയ മെമന്റോയും ക്യാഷ് അവാർഡും വിജയികൾക്ക് സമ്മാനിച്ചു. പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിക്കുമെന്ന് വക്കം മീഡിയഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു.