kannuketti-prathishedhiku

കല്ലമ്പലം: പോക്സോ കേസിൽ പ്രതിയായ നാവായിക്കുളം പഞ്ചായത്തംഗം സഫറുള്ള രാജിവയ്ക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി കൂടുന്നതായി എല്ലാ മെമ്പർമാരെയും അറിയിച്ചിട്ടും കമ്മിറ്റി കൂടിയില്ല.രാവിലെ 10ന് മെമ്പർമാർ ഹാജരായപ്പോൾ കമ്മിറ്റി മാറ്റിവച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിക്കുകയായിരുന്നു. ഇക്കാര്യം നേരത്തെ അറിയിക്കാത്തതും പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്ത് കമ്മിറ്റി ഉടൻ കൂടണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എസ്. മണിലാൽ പഞ്ചായത്ത് സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥിരം സമിതി അദ്ധ്യക്ഷയായ നിസ നിസാറിന്റെ അദ്ധ്യക്ഷതയിൽ സമാന്തരയോഗം ചേർന്നു.

മഹിള കോൺഗ്രസ് പ്രതിഷേധിച്ചു

കല്ലമ്പലം: പഞ്ചായത്ത് ഭരണം നഷ്ടപ്പെടാതിരിക്കാനാണ് പഞ്ചായത്തംഗമായി തുടരാൻ പോക്സോ കേസ് പ്രതിയോട് സി.പി.എം ഭരണസമിതി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു. മഹിളാ കോൺഗ്രസ് ധർണ നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.എം. താഹ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് എ. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സുഗന്ധി, കുടവൂർ നിസാം, ബിനു, എൻ. സിയാദ്, എസ്. മണിലാൽ, അഡ്വ. ശ്രീകുമാർ, നിസാ നിസാർ, ജി.ആർ. സീമ, റഫീക്കാബിവി, ലിസി, റീന ഫസൽ, സൗമ്യ, ഹക്കീനാ, സുപ്രഭ, സുധീന, അശ്വതി, പ്രഭ, ലേഖ തുടങ്ങിയവർ സംസാരിച്ചു.

കമ്മിറ്റി അജൻഡ കത്തിച്ച്

ബി.ജെ.പി പ്രതിഷേധിച്ചു

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ പ്രത്യേക കമ്മിറ്റി വിളിച്ച ശേഷം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ കമ്മിറ്റി അജൻഡ കത്തിച്ചു പ്രതിഷേധിച്ചു. സഫറുള്ളയെ സി.പി.എം സംരക്ഷിക്കുന്നുവെന്ന് ബിജെ.പി ഭാരവാഹികൾ അറിയിച്ചു. പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, ജി. കുമാർ, എസ്. ജിഷ്ണു എന്നിവർ പങ്കെടുത്തു