വർക്കല: വർക്കല സ്റ്റേഷനിലെ എസ്.ഐ. ചേന്നൻകോട് നെല്ലിക്കോട് വിശാഖത്തിൽ വി. എസ്.സാജൻ (55)കൊവിഡ് ചികിത്സയിൽ കഴിയവേ മരിച്ചു. ഒരാഴ്ച മുൻപ് പോസിറ്റീവായ സാജനെ അകത്തുമുറി എസ്. ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ഓടെ മരണംസംഭവിച്ചു.നേരത്തേ ഹൃദയസംബന്ധമായ ശസ്ത്രക്രിയ
നടത്തിയിരുന്നു.
വർക്കലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാജൻ മികച്ച സേവനം കാഴ്ചവച്ചിരുന്നു . മൃതദേഹം ഔദ്യോഗിക
ബഹുമതികളോടെ നെല്ലിക്കോട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.സുജയാണ് ഭാര്യ. അഡ്വ.വീണ,
നവമി( എൻജിനീയറിംഗ് വിദ്യാർത്ഥിനി) എന്നിവർ മക്കൾ.
ഫോട്ടോ- എസ്. ഐ. സാജൻ.