നെടുമങ്ങാട്:വഴയില- പഴകുറ്റി നാലുവരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് വകുപ്പ് കരകുളം എൽ.പി.സ്കൂളിലും നെടുമങ്ങാട് ഗവ.യു.പി.എസിലും ഭൂവുടമകളെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സാമൂഹിക പ്രത്യാഘാത പഠനവും പൊതുചർച്ചയും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പ്രോജക്ട് ഡയറക്ടർ വാർത്താകുറിപ്പിൽ അറിയിച്ചു.