കടയ്ക്കാവൂർ: വാക്സിന് പണം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാക്സിൻ ചലഞ്ച് ആരംഭിച്ചു.
അഞ്ചുതെങ്ങ് പുത്തൻവീട്ടിൽ സത്യഭാമയുടെ 41-ാം ചരമദിനത്തോടനുബന്ധിച്ച് ഭർത്താവ് ദേവദാസനിൽ നിന്നും രണ്ടു പേർക്കുളള വാക്സിൻ തുക ( 1600/-) സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഏറ്റുവാങ്ങിയാണ് തുടക്കം കുറിച്ചത്. അഞ്ചുതെങ്ങ് പുത്തൻവീട്ടിൽ പത്രോസിൽ നിന്നും 2000 രൂപ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി. പയസും ഏറ്റുവാങ്ങി. അഞ്ചുതെങ്ങ് അർജുന നിവാസിൽ സുഗതൻ അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ വർഗീസ് അഞ്ചുതെങ്ങ് സ്കൂൾ വ്യൂവിൽ സണ്ണി എന്നിവരും 1000/- രൂപ വീതം വാക്സിൻ ചലഞ്ച് പദ്ധതി പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. സുഭാഷ് ചന്ദ്രബോസ് ഗ്രാമപഞ്ചായത്തംഗം ഡോൺ ബോസ്ക്കോ എന്നിവർ നേതൃത്വം നൽകി.