covid-numbers

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം സകലനിയന്ത്രണങ്ങളും ഭേദിച്ച് വർദ്ധിക്കുകയാണ്. ഇന്നലെ 35,013 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഉണ്ടായിരുന്നത് 32,819 കേസുകളാണ്. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസർകോഡ് 872, വയനാട് 732 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗബാധിതർ.

ഇന്നലെ 1,38,190 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34. മരണം 41. ഇതുവരെ ആകെ മരണം 5211. സമ്പർക്കത്തിലൂടെയാണ് 32,474 പേർക്ക് രോഗബാധ. 2167 പേരുടെ ഉറവിടം വ്യക്തമല്ല.

97 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.15,505 പേരുടെ ഫലം നെഗറ്റീവായി. 2,66,646 പേരാണ് ചികിത്സയിലുള്ളത്. 4436 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പുതിയ ഹോട്ട് സ്‌പോട്ടുകളുമുണ്ടായി. നിലവിൽ 597 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.