vaccine

തിരുവനന്തപുരം : കൊവിഡ് വാക്സിനായി പണം ചെലവഴിച്ചാലും സംസ്ഥാനത്തിന് തത്കാലം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ല. വരുമാനവും കൈയിലുള്ള പണവും കൊണ്ട് രണ്ടു മൂന്നുമാസം മുന്നോട്ട് പോകാം. കൊവിഡ് രൂക്ഷമാവുകയും പ്രാദേശികമാണെങ്കിൽ പോലും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്താൽ പ്രതിസന്ധിയാവും.

ശമ്പളവും പെൻഷനും നൽകലാണ് പ്രധാന പ്രശ്നം. മേയിൽ നൽകുന്ന ശമ്പളത്തിനൊപ്പം,​ പിടിച്ച ശമ്പളവിഹിതം തിരിച്ചുനൽകുന്നതിന്റെ ആദ്യ ഗഡുവും നൽകണം. കഴിഞ്ഞ മാസം മുതൽ പരിഷ്കരിച്ച ശമ്പളമാണ്. ശമ്പള പരിഷ്‌കരണ കുടിശിക പി.എഫിൽ ലയിപ്പിക്കുന്നത് സർക്കാരിന് ആശ്വാസമാണ്. പുതുക്കിയ ശമ്പളം നൽകാൻ 3800 കോടിയും പെൻഷന് 1700 കോടിയും വേണം. പിടിച്ച തുകയുടെ ആദ്യ ഗഡ‌ു ഇനത്തിൽ 500 കോടിയും വേണം. സെപ്തംബർ ആദ്യം നൽകുന്ന ശമ്പളം വരെ ഇതും നൽകണം. ഒരു കോടി വാക്സിൻ വാങ്ങാൻ 411 കോടി രൂപ വേണം. ദിവസം പരമാവധി മൂന്നുലക്ഷം ഡോസ് വാക്സിൻ മാത്രമാണ് കേരളത്തിൽ വിതരണം ചെയ്യാൻ കഴിയുക. അതിനാൽ മൂന്നുമാസത്തേക്ക് വാക്സിനായി വേറെ തുക കണ്ടെത്തേണ്ടി വരില്ല. കിറ്ര് വിതരണം ചെയ്‌താൽ 440 കോടി കണ്ടെത്തേണ്ടി വരും.

കേന്ദ്രത്തിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വായ്പയിൽ 2200 കോടി എടുക്കാൻ ബാക്കിയുണ്ട്. ഇത് ഈ വർഷം പ്രയോജനപ്പെടുത്താം. എന്നാൽ കൊവിഡ് മൂലം 5 ശതമാനമാക്കിയിരുന്ന വായ്പാ പരിധി ഈ വർഷം 4 ആക്കിയതിനാൽ 36,000 കോടി മാത്രമാണ് ഈ വർഷം പുതുതായി കടമെടുക്കാൻ കഴിയുക.

ഇപ്പോഴത്തെ വരുമാനത്തിന്റെ തോത് അനുസരിച്ച് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് ധന വകുപ്പ് പറയുന്നത്. എസ്.ജി.എസ്.ടി , ഐ.ജി.എസ്. ടി വരുമാനമായി 1300 കോടിയോളം ഈ മാസം ലഭിക്കും. നികുതി വരുമാനമായി 1600 കോടി വേറെയും ലഭിക്കും. കേന്ദ്ര നികുതി വിഹിതമായി 800 കോടിയും റവന്യൂ കമ്മി ഗ്രാന്റായി 1300 കോടി കിട്ടും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഉല്പാദനം, സേവനം, വ്യാപാരം എന്നിവ കുറഞ്ഞ് വരുമാനം കുറഞ്ഞാൽ മാത്രമേ പ്രതിസന്ധിയുടെ സൂചനയുള്ളൂ. റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെൻഷൻ, വായ്പാ തിരിച്ചടവ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. ചെലവ് സ്ഥിരമായി നിൽക്കുന്നതിനാൽ വരുമാനം കുറഞ്ഞാൽ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവും.

ചെലവ് ഇങ്ങനെ (ജി.എസ്.ടി ഉൾപ്പെടെ)

 ​കൊ​വി​ഷീ​ൽ​‌​‌​ഡ് (70​ല​ക്ഷം ഡോസ്)- 300​ ​രൂ​പ​ ​നി​ര​ക്കി​ൽ​ 222​ ​കോ​ടി
 ​കൊ​വാ​ക്സി​ൻ​ (30​ ല​ക്ഷം ഡോസ്)-​ 600 രൂപ നി​ര​ക്കി​ൽ 189​ ​കോ​ടി
 ആ​കെ-​ 411​ ​കോ​ടി

 ഓ​ക്സി​ജ​ൻ​:​ ​സം​സ്ഥാ​ന​ ​ആ​വ​ശ്യംക​ഴി​ഞ്ഞു​ള്ള​ത് മ​റ്റു​ള്ള​വ​ർ​ക്ക്

സം​സ്ഥാ​ന​ത്ത് ​ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ ​ഓ​ക്സി​ജ​ൻ​ ​ഇ​വി​ട​ത്തെ​ ​ആ​വ​ശ്യം​ ​ക​ഴി​ഞ്ഞു​ള്ള​ത് ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കാ​ൻ​ ​ഒ​രു​ക്ക​മാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ക്കും.​ ​ഓ​ക്സി​ജ​ൻ,​ ​വാ​ക്സി​നേ​ഷ​ൻ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​സു​പ്രീം​കോ​ട​തി​ ​ചോ​ദി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സം​സ്ഥാ​ന​ത്ത് ​എ​ല്ലാ​വ​ർ​ക്കും​ ​സൗ​ജ​ന്യ​മാ​യി​ ​വാ​ക്സി​ൻ​ ​ന​ൽ​കും.
ഓ​ക്സി​ജ​ൻ​ ​വി​ത​ര​ണ​ത്തി​ന്റെ​ ​നി​യ​ന്ത്ര​ണം​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നോ​ട് ​യോ​ജി​പ്പി​ല്ല.​ ​ഒ​രി​ട​ത്ത് ​നി​ന്ന് ​മ​റ്റൊ​രി​ട​ത്തേ​ക്ക് ​ഓ​ക്സി​ജ​ൻ​ ​എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ന് ​അ​പ്പു​റ​ത്തേ​ക്ക് ​കേ​ന്ദ്ര​ത്തി​ന് ​മ​റ്റൊ​ന്നും​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​എ​ല്ലാ​ ​പൗ​ര​ന്മാ​ർ​ക്കും​ ​സൗ​ജ​ന്യ​ ​വാ​ക്സി​ൻ​ ​ന​ൽ​കേ​ണ്ട​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്ക​ണം.