ബാലരാമപുരം : സർക്കാർ നടപ്പിലാക്കിയ സ്ക്കൂൾ യൂണിഫാം തുണി നെയ്ത്ത് നിലച്ചതും കൊവിഡ് മഹാമാരിയിൽ കൈത്തറിമേഖല തകർന്നതും കൈത്തറിതൊഴിലാളികളെ പട്ടിണിയിലാക്കിയെന്ന് കെ.പി.സി.സി സെക്രട്ടറിയും കേരള കൈത്തറിത്തൊഴിലാളി കോൺഗ്രസ് നേതാവുമായ അഡ്വ.ജി.സുബോധൻ പറഞ്ഞു.ബഡ്ജറ്റിൽ ഒരു സഹായവും ഉറപ്പാക്കാത്തതും,പുതിയ പദ്ധതികൾ ഒന്നും ഇല്ലാതെ പോയതും കൈത്തറിമേഖലയെ തകർത്തെന്നും യൂണിഫോം നെയ്ത്ത് കൂലി കുടിശിഖയും,നൂലും അടിയന്തരമായി നൽകുന്നതോടൊപ്പം നിർദ്ധന തൊഴിലാളികൾക്ക് സൗജന്യ വാക്സിനേഷനും ധനസഹായവും എത്തിച്ച് പട്ടിണി രോഗ മരണങ്ങൾ ഒഴിവാക്കണമെന്നും സർക്കാരിനോട് ആവിശ്യപ്പെട്ടു.