മുടപുരം: മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് സൗജന്യവാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വീട്ടുമുറ്റത്തെ പ്രതിഷേധസമരത്തിന്റെ ഭാഗമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ഷാനിബ ബീവിയുടെ വീട്ടുമുറ്റത്ത് പ്രതിഷേധസമരം നടന്നു. ഭർത്താവ് ഡോ. അബ്ദുൽ റഷീദ്, സഹോദരങ്ങളായ ജനതാദൾ (എസ് ) മുൻ ജില്ലാ പ്രസിഡന്റും മംഗലപുരം മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന മംഗലപുരം ഷാഫി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. എ. ഷഹീൻ, എം. എ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.