general

ബാലരാമപുരം:കേന്ദ്ര ഗവൺമെന്റിന്റെ ജന വിരുദ്ധ കൊവിഡ് വാക്സിൻ നയത്തിൽ പ്രതിഷേധിച്ച് കോവളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എ.നീലലോഹിതദാസൻ നാടാർ വീട്ടുമുറ്റം സമരകേന്ദ്രമാക്കി.കാഞ്ഞിരംകുളം കഴിവൂരിലെ വീട്ടുമുറ്റത്ത്‌ കുടുംബാംഗങ്ങളും സഹപ്രവർത്തകരും സമരത്തിൽ പങ്കുചേർന്നു. ഭാര്യയും മുൻ എം.എൽ.എ.യുമായ അഡ്വ.ജമീലാ പ്രകാശം, ജനതാദൾ (എസ്)ജില്ലാസെക്രട്ടറി വി.സുധാകരൻ, കഴിവൂർ വാർഡ് പ്രസിഡന്റ് എസ്.മണിറാവു തുടങ്ങിയവർ സംബന്ധിച്ചു. എൽ.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം കാഞ്ഞിരംകുളം പഞ്ചായത്തിലുടനീളം വീട്ടുമുറ്റങ്ങൾ സമര കേന്ദ്രങ്ങളായി മാറുകയായിരുന്നു.വൈകുന്നേരം 5.30 മുതൽ 6 വരെയായിരുന്നു സമരം.

.