നെടുമങ്ങാട് : പനവൂർ പ്രാഥമിക കേന്ദ്രത്തിൽ കൊവിഡ് പരിശോധന അശാസ്ത്രീയവും കൊവിഡ് സാമൂഹിക വ്യാപനത്തിനു ഇടയാക്കുന്നതുമാണെന്ന് യൂത്ത് കോൺഗ്രസ്‌. ഒരു വീട്ടിലുള്ളവർ നിരീക്ഷണത്തിലാകുമ്പോൾ ഇവരെ ഒരേ കേന്ദ്രത്തിൽ ഒരുമിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം വീട്ടിലേക്ക് മടക്കി അയക്കുകയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനു ശേഷം റിസൾട്ട് വരുമ്പോൾ ഇതിൽ ആർക്കെങ്കിലും പോസിറ്റിവ് ആണെങ്കിൽ അത്രയും ദിവസം ഒരുമിച്ച് സമ്പർക്കം പുലർത്തിയതിലൂടെ നെഗറ്റീവ് ആയവരിലേക്കും രോഗ വ്യാപന സാദ്ധ്യത ഏറുകയാണെന്നും ഐ.എൻ.സി മുൻ മണ്ഡലം ജനറൽ സെക്രട്ടറി വിജിത്ത് താടിക്കാരൻ ആരോപിച്ചു.