നെടുമങ്ങാട്: കൊവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ആഹ്വാനം ചെയ്ത വീട്ടുമുറ്റ സത്യഗ്രഹത്തിൽ നെടുമങ്ങാട്,വാമനപുരം,അരുവിക്കര നിയോജക മണ്ഡലങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ അണിചേർന്നു.കേന്ദ്രത്തിന്റെ വാക്സിൻ നയം തിരുത്തുക എന്ന പ്ലക്കാർഡുകളും പാർട്ടി കൊടികളും ഉയർത്തി കുടുംബാംഗങ്ങളോടൊപ്പമാണ് പ്രധാന പ്രവർത്തകരും നേതാക്കളും സമരത്തിൽ പങ്കെടുത്തത്.സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ചെറ്റച്ചൽ സഹദേവൻ,വി.കെ.മധു,നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,വിതുര ഏരിയാ സെക്രട്ടറി അഡ്വ.ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.പൂവത്തൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ 402 വീട്ടുമുറ്റങ്ങളിൽ സത്യാഗ്രഹം നടത്തി. സെക്രട്ടറി എസ്.എസ് ബിജു,ഏരിയാ കമ്മിറ്റിയംഗം ആർ.മധു,പി.കെ.രാധാകൃഷ്ണൻ,ബി.സുരേന്ദ്രൻ,കെ.എസ്.ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.