തിരുവനന്തപുരം:ജനങ്ങളുടെ ജീവൻ പന്താടുന്ന നരേന്ദ്രമോദി സർക്കാരിന്റെ വാക്സിൻ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിന് മുന്നിൽ നടന്ന ഗൃഹാങ്കണ സമരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം അരുൺ.കെ.എസ്, പി. വേണുഗോപാൽ, കൗൺസിലർ ഹരികുമാർ, മുൻ കൗൺസിലർ അഡ്വ.ജയലക്ഷ്മി,ടി.എസ്.ബിനുകുമാർ, രാമചന്ദ്രൻ നായർ,സൈമൺ പൂന്തുറ തുടങ്ങിയവർ പങ്കെടുത്തു.