ബാലരാമപുരം : കേന്ദ്ര സർക്കാർ കൊവിഡ് വാക്സിൻ നിഷേധിക്കുന്നതിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ നേമം ഏരിയയിൽ നൂറുകണക്കിന് കേന്ദ്രങ്ങളിൽ സത്യഗ്രഹം സംഘടിപ്പിച്ചു. ബാലരാമപുരം നോർത്ത്, സൗത്ത്, കല്ലിയൂർ, പള്ളിച്ചൽ,നരുവാംമൂട്, നേമം, എസ്റ്റേറ്റ്, വെള്ളായണി, പാപ്പനംകോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വീട്ടുമുറ്റങ്ങളിലായിരുന്നു സത്യഗ്രഹം. സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം തിരുവല്ലം ശിവരാജൻ, എം.എം. ബഷീർ, ഏരിയാകമ്മിറ്റിയംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, പാർട്ടി അംഗങ്ങൾ എന്നിവർസമരത്തിൽ പങ്കാളികളായി.