പോത്തൻകോട് : കൊവിഡ് വ്യാപന സാഹചര്യം മുൻനിറുത്തി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പോത്തൻകോട് ജംഗ്‌ഷനിലെ പൊതുമാർക്കറ്റ് അനിശ്ചിതകാലത്തേക്ക് ഇന്ന് മുതൽ അടച്ചിടും. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് അടയ്ക്കുന്നത്. ആരോഗ്യവിഭാഗത്തിന്റെയും പോത്തൻകോട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും പൊലീസിന്റെയും നിർദ്ദേശത്തെത്തുടർന്നാണ് മാർക്കറ്റ് അടച്ചിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ അറിയിച്ചു.