ബാലരാമപുരം:സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ കഴിഞ്ഞ ദിവസം 53 ആർ.റ്റി.പി.സി.ആർ ടെസ്റ്റും 36 ആന്റിജൻ പരിശോധനയും നടന്നു. ഇതിൽ 36 പേർക്ക് ആന്റിജൻ പരിശോധനയിൽ 13 പേർ പോസിറ്റീവായി.9 പേർക്ക് ആർ.റ്റി.പി.സി.ആ‍ർ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ബാലരാമപുരം പഞ്ചായത്തിൽ 183 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാലരാമപുരത്ത് ഡൊമിസിലറി കെയർ സെന്റെർ
ബാലരാമപുരം: കൊവിഡ് പ്രതിരോധത്തിന് ഡൊമിസിലറി കെയർസെന്റെർ തുടങ്ങാൻ കളക്ടർ അനുമതി. ബാലരാമപുരം തേക്കെക്കുളത്ത് തനിമ ഹാൻഡ്ലൂം സെന്റെറിലാണ് കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമൊരുങ്ങുന്നത്. ഡെപ്യൂട്ടി തഹസീൽദാർ സ്ഥലം സന്ദർശിക്കുകയും കളക്ടർക്ക് രണ്ട് ദിവസം മുമ്പ് റിപ്പോർട്ടും കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കൊവിഡ് കെയർ സെന്റെറിന് അനുമതിയായത്. ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കന്റെറി സ്കൂളിൽ 40 കിടക്കകൾ സജ്ജമാക്കി ഡൊമിസിലറി കെയർ സെന്റെർ തുടങ്ങാൻ കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.