തിരുവനന്തപുരം:വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൗണ്ടിംഗ് ഡ്യൂട്ടിയിലുള്ളവർക്കും കൗണ്ടിംഗ് ഏജന്റ് ഉൾപ്പെടെയുള്ളവർക്കും ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് എല്ലാ നിയോജകമണ്ഡലത്തിലും കേന്ദ്രങ്ങളാരംഭിച്ച് കളക്ടർ ഡോ.നവജ്യോത് ഖോസ ഉത്തരവായി. കൊവിഡ് വാക്സിനേഷന്റെ രണ്ടുഡോസും എടുത്തിട്ടുള്ളവർക്കും വോട്ടെണ്ണലിന്റെ രണ്ടുദിവസം മുമ്പ് ആർ.ടി.പി.സി എടുത്തിട്ടുണ്ടെങ്കിലും ഇതാവശ്യമില്ല. ഇതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം.കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ അർഹരായിട്ടും സ്വീകരിച്ചിട്ടില്ലാത്തവരും കൗണ്ടിംഗ് ഡ്യൂട്ടിയിലുള്ളതുമായ ജീവനക്കാർക്ക് നാളെയും മറ്റന്നാളും രാവിലെ പത്തു മുതൽ നാലു വരെ ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ കൊവിഷീൽഡ് രണ്ടാം ഡോസും കളക്ടറേറ്റിൽ കൊവാക്സിൻ രണ്ടാം ഡോസും നൽകും.മറ്റ് ജീവനക്കാർക്ക് ഏപ്രിൽ 30,മേയ് ഒന്ന് തീയതികളിൽ കളക്ടറേറ്റിലും ജില്ലയിലെ താലൂക്ക് ഓഫീസുകളിലും ആന്റിജൻ പരശോധന നടത്തും.വോട്ടെണ്ണലിന്റെ ഭാഗമായി സജ്ജീകരിക്കുന്ന വാക്സിനേഷൻ പരശോധനാ കേന്ദ്രങ്ങളിൽനിന്ന് കൗണ്ടിംഗ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ജീവനക്കാർക്കും കൗണ്ടിംഗ് ഏജന്റുമാർക്കും മാത്രമായിരിക്കും സൗകര്യം ലഭിക്കുക.
കൗണ്ടിംഗ് ഏജന്റുമാർക്കുള്ള ആന്റിജൻ പരിശോധനാ കേന്ദ്രങ്ങൾ
വർക്കല: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ഓഫീസ്
നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
വാമനപുരം: ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്
കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
വട്ടിയൂർക്കാവ് : പട്ടം സെന്റ് മേരീസ് സ്‌കൂളിലെ മാർ ഗ്രഗോറിയോസ് ഓഡിറ്റോറിയം
തിരുവനന്തപുരം: തൈക്കാട് മോഡൽ സ്‌കൂൾ
നേമം : പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനീയറിംഗ് കോളേജ്
അരുവിക്കര: വെള്ളനാട് ഗവൺമെന്റ് എൽ.പി. സ്‌കൂൾ
പാറശാല : ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
കാട്ടാക്കട : കുളത്തുമ്മൽ ഗവ.എൽ.പി സ്‌കൂൾ
കോവളം: ബാലരാമപുരം എച്ച്.എസ്.എസ് ഹയർ സെക്കൻഡറി ബ്ലോക്ക് ഓഡിറ്റോറിയം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം