തിരുവനന്തപുരം:കൊവിഡ് പ്രതിരോധം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മിന്നൽ പരിശോധന നടത്തുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും.അഡീഷണൽ എസ്പിമാർക്കായിരിക്കും സ്‌ക്വാഡിന്റെ ചുമതല. ഇന്നു മുതൽ പ്രത്യേക പൊലീസ് പട്രോളിംഗ് ആരംഭിക്കും.
വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ,സൂപ്പർമാർക്കറ്റുകൾ, മാളുകൾ,ചന്ത,ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പരിശോധന .കൊവിഡ് പ്രതിരോധത്തിനായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനവും നിരീക്ഷിക്കും. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവൽക്കരണത്തിനുമായി രൂപം നൽകിയ വനിതാ ബുള്ളറ്റ് പട്രോൾ സംഘങ്ങളും ഇന്നു മുതൽ നിരത്തിലുണ്ടാവും.