നെയ്യാറ്റിൻകര: ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ 3 പേർ കൂടി എക്‌സൈസിന്റെ പിടിയിലായി. ബാലരാമപുരം തലയിൽ പൂവൻ വീട്ടിൽ വിജയകുമാർ (50),ബാലരാമപുരം തലയിൽ നെടുവില കീഴേ പുത്തൻ വീട്ടിൽ ബൈജു (48), തിരുവനന്തപുരം പെരുന്താന്നി ടി.സി. 36/1669-ൽ സന്തോഷ് കുമാർ (42) എന്നിവരാണ് നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പാലക്കടവ് ഭാഗത്തു നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന മദ്യശേഖരം പിടിച്ചെടുത്തത്. പ്രതികളിൽ നിന്ന് 75 കുപ്പി വിദേശമദ്യവും കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ പ്രിവന്റീവ് ഒാഫീസർമാരായ മോനി രാജേഷ്, സനൽകുമാർ, സിവിൽ എക്സൈസ് ഒാഫീസർമാരായ നൂജു, സതീഷ്, വിപിൻസാം, സതീഷ്, അഖിൽ, സ്റ്റീഫൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫോട്ടോ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ കേസിൽ നെയ്യാറ്റിൻകര എക്‌സൈസിന്റെ പിടിയിലായ പ്രതികൾ വിജയകുമാർ, ബൈജു, സന്തോഷ് കുമാർ എന്നിവർ.