തിരുവനന്തപുരം:തൃശൂർ പൂരത്തിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വാദ്യകലാകാരൻമാർക്ക് കേരള ക്ഷേത്രവാദ്യകലാ അക്കാദമി 5000 രൂപ സഹായം നൽകുമെന്ന് കരിക്കകം ത്രിവിക്രമൻ അറിയിച്ചു.ഇവർക്ക് സർക്കാരും തിരുവമ്പാടിദേവസ്വവും കൂടി സഹായം നൽകണമെന്ന് അക്കാദമി രക്ഷാധികാരികളായ പെരുവനം കുട്ടൻമാരാൻ, മട്ടന്നൂർ ശങ്കരൻകുട്ടി,സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ,ജനറൽ സെക്രട്ടറി കക്കാട് രാജേഷ്, കീഴൂട്ട് നന്ദനൻ എന്നിവർ ആവശ്യപ്പെട്ടു.