കിളിമാനൂർ: എല്ലാ കേരളീയർക്കും സൗജന്യമായി വാക്സിൻ എത്തിക്കാൻ ശ്രമിക്കുന്ന കേരള സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി ചരിത്രപ്രസിദ്ധമായ കുറിയിടത്തുമഠം കുടുംബാംഗങ്ങളും.മഠത്തിലെ എൻ.നാരായണൻ പോറ്റി വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ സംഭാവന നൽകി.സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ തുക ഏറ്റുവാങ്ങി.സി.പി.എം കിളിമാനൂർ ഏരിയാകമ്മറ്റിയംഗം എസ്.നോവൽരാജ്, ലോക്കൽകമ്മറ്റിയംഗം എസ്.ഷാജഹാൻ,കുറിയിടത്തുമഠം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പ്രളയകാലത്ത് അടക്കം സംസ്ഥാന സർക്കാരിന് പിന്തുണയുമായി കുടുംബം സഹായം നൽകിയിരുന്നു.